ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇന്നത്തെ വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രദേശം 1972 ഡിസംബർ 1 വരെ ഉഴവൂർ പഞ്ചായത്ത് എന്ന പേരിൽ ഉഴവൂർ പഞ്ചായത്ത് പ്രദേശവും കൂടി ചേരുന്നതായിരുന്നു. ആസ്ഥാനം വെളിയന്നൂരിൽ ആയിരുന്നു. ശ്രീ. എം.ജെ. അബ്രാഹം മൈലാടുംകുന്നേൽ പുതുവേലി. ടി. ഉഴവൂർ പഞ്ചായത്തിൻ്റെ പ്രസിഡണ്ടായി കുറെകാലം സേവനമനുഷ്‌ടിച്ചിട്ടുണ്ട്. പ്രൊഫ. സി.ജെ. ജോസഫ് പ്രസിഡണ്ടായ ഭരണസമിതിയുടെ കാലത്ത് 1972 ഡിസംബർ 1-ാം തീയതി 3179/MP special 4/72 LASWD L&SW ഗവൺമെൻ്റ് ഉത്തരവ് പ്രകാരം ഉഴവൂർ പഞ്ചായത്തിനെ വിഭജിച്ച് വെളിയന്നൂർ പഞ്ചായത്ത് നിലവിൽ വന്നു. ശ്രീ. ഇ.യു. കുര്യാക്കോസ് ഇല്ലിക്കൽ വെളിയന്നൂർ, ശ്രീ. ലൂക്കാ പുത്തൻപുരയ്ക്കൽ വെളിയന്നൂർ, ശ്രീ. കെ.കെ. നാരായണൻ കഴുന്നാക്കൽ വെളിയന്നൂർ, ടി.പി. ഗേവിന്ദക്കൈമൾ തുമ്പകുന്നത്ത് പൂവക്കുളം എന്നിവർ ഭരണസമിതി അംഗങ്ങളായിരുന്നു. പ്രഥമ പ്രസിഡണ്ട് ശ്രി. ഇ.യു കുര്യാക്കോസ് ഇല്ലിക്കൽ വെളിയന്നൂർ, 1977 ജൂലൈ 10-ാം തീയതി വരെ പ്രസിഡന്റായി തുടർന്നു. ഈ ഭരണ സമിതി പിരിച്ചുവിട്ട് 155/77 LASWD ഉത്തരവിൻ പ്രകാരം പഞ്ചായത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചു. ശ്രീ. ഇ.യു. കുര്യാക്കോസ് ഇല്ലിക്കൽ വെളിയന്നൂർ, ശ്രീ. ടി.പി. ഗേവിന്ദക്കൈമൾ, ശ്രീ. ചന്ദ്രൻ പരമേശ്വരൻ, ശ്രീമതി തങ്കമ്മ മാത്യു എന്നിവരായിരുന്നു ടി.കമ്മിറ്റിയിലെ അംഗങ്ങൾ. 26/09/1979 വരെ കമ്മിറ്റി നിലവിലുണ്ടായിരുന്നു. ഇതിനുശേഷം 27/09/1979 ൽ ശ്രീ വി.എൽ. ലൂക്ക് വെട്ടിക്കൽ വെളിയന്നൂർ, പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിൽ വന്നു. 1981-ൽ വി.എൽ. ലൂക്കിൻ്റെ നിര്യാണത്തെത്തുടർന്ന് 21/12/1981-ൽ വി.ഐ. ഗീവർഗ്ഗീസ് കുന്നത്തുമ്യാലിൽ പുതുവേലി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 24/10/1984 വരെ ഈ ഭരണസമിതി നിലവിലുണ്ടായിരുന്നു. തുടർന്ന് 02/02/1988 വരെ താലൂക്ക് പഞ്ചായത്താഫീസറുടെ നേരിട്ടുള്ള ഭരണമായിരുന്നു. പിന്നീട് 06/02/1988 മുതൽ 30/09/1995 വരെ ശ്രീ. ജോൺസി ഫിലിപ്പോസ് ചുളായിക്കോട്ടിൽ, പുതുവേലി പ്രസിഡണ്ടായ ഭരണസമിതി നിലവിൽ വന്നു. 04/10/1995 മുതൽ 30/09/2000 വരെ പ്രൊഫ. കെ.ജെ. ജോയി മുപ്രാപ്പിള്ളിൽ പ്രസിഡണ്ടായ ഭരണസമിതി ഭരണം നിർവ്വഹിച്ചു. തുടർന്ന് 01/10/2000 മുതൽ 30/09/2005 വരെ ശ്രീമതി ഷിബി മത്തായി നാരമംഗലത്ത്, പൂവക്കുളം പ്രസിഡണ്ടായ ഭരണസമിതിയും 01/10/2005 മുതൽ 30/09/2010 വരെ ശ്രീമതി ശോഭാ നാരായണൻ ചാലിൽ പൂവക്കുളം പ്രസിഡണ്ടായ ഭരണസമിതിയും നിലവിലുണ്ടായിരുന്നു. 08/11/2010 മുതൽ ശ്രീ. എം.എൻ. രാമകൃഷ്ണൻ നായർ മയിലാടൂർ, 23.12.2013 മുതൽ ശ്രീമതി ലില്ലി ജോസഫ് എന്നിവർ പ്രസിഡണ്ടായ ഭരണ സമിതിയും ഭരണം നിർവഹിച്ചു. 19.11.2015 മുതൽ ശ്രീമതി തങ്കമണി ശശി പ്രസിഡണ്ടായ ഭരണസമിതി നിലവിൽ വന്നു. 20.12. 2020 മുതൽ സണ്ണി പുതിയിടം പ്രസിഡൻറായ ഭരണ സമിതിയും 30.01.2023 മുതൽ സജേഷ് ശശി പ്രസിഡൻറായ ഭരണ സമിതിയും വന്നു. 27.12.2025 ൽ നിവിലുളള ജിനി ചാക്കോ പ്രസിഡൻറായ ഭരണ സമിതി അധികാരത്തിൽ വന്നു.
സ്വാതന്ത്ര്യ സമരസേനാനിയും, മികച്ച സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. നാരായണൻ ഇളയത് മറ്റമന ഇല്ലം വെളിയന്നൂർ ദാനമായി നൽകിയ സ്ഥലത്താണ് പഞ്ചായത്ത് ആഫീസ് പ്രവർത്തിച്ചുവരുന്നത്. വെളിയന്നൂർ, ഉഴവൂർ, മോനിപ്പള്ളി വില്ലേജുകളുടെ കീഴിലാണ് ഈ പഞ്ചായത്ത് പ്രദേശം സ്ഥിതി ചെയ്യുന്നത്.