വികസന റിപ്പോർട്ട്
വെളിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ വാർഷിക പദ്ധതി രൂപീകരണത്തിനും സമയബന്ധിതമായ നിർവഹണത്തിനും വലിയ പ്രാധാന്യമുണ്ട്. പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ തുടക്കം മുതൽ സർക്കാർ പ്രത്യേക ശ്രദ്ധ നൽകി.
ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻനിർത്തി ദാരിദ്ര്യനിർമാർജനം, വിശപ്പുരഹിത സമൂഹം, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധജലം, ശുചിത്വം, സാമ്പത്തിക വളർച്ച, അസമത്വം കുറയ്ക്കൽ തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകി പഞ്ചായത്തിലെ എല്ലാ ജനങ്ങളെയും പങ്കാളികളാക്കി സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള ചർച്ചകളും പദ്ധതികളും വർക്കിംഗ് ഗ്രൂപ്പുകളിലും ഗ്രാമസഭകളിലും ഉയർന്നുവരുന്നത് ശുഭസൂചനയാണ്.