ഈ വെബ്സൈറ്റ് അപൂർണമാണ്. അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുന്നു
ബഡ്സ് സ്കൂൾ

ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളം മാറുന്നതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ബഡ്സ് സ്കൂളുകളില്‍ ആദ്യത്തേത് വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പൂവക്കുളത്ത് 2018 ജൂലൈ 13  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി  ഡോ. കെ റ്റി ജലീല്‍ ഉദ്ഘാടനം ചെയ്തു പ്രവർത്തനമാരംഭിച്ചു. ശാരീരിക മാനസിക വെല്ലുവിളികള്‍ അനുഭവിക്കുന്നവരുടെ വിദ്യാഭ്യാസം, പരിചരണം എന്നിവ ബഡ്സ് സ്കൂളിലൂടെ ഉറപ്പാന്നു.  ഈ സ്കൂളില്‍ കുട്ടികള്‍ക്ക് ശാസ്ത്രീയമായ പഠന പ്രവര്‍ത്തനങ്ങളും സംയോജിത സേവനങ്ങളും നൽകി വരുന്നു. കുട്ടികള്‍ക്ക് ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി സൗകര്യങ്ങളും ഈ സ്കൂളുകളില്‍ ലഭ്യമാകുന്നുണ്ട്. ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഡ്സ് സ്പെഷ്യല്‍ സ്കൂള്‍ വികസന മാനേജ്മെന്‍റ് കമ്മറ്റിയാണ് നേതൃത്വം നല്‍കുന്നത്. വൈകല്യങ്ങള്‍ കാലേകൂട്ടി കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ പരിശോധന ബോധവല്‍ക്കരണം, സഹായോപകരണങ്ങളുടെ വിതരണം, കൗണ്‍സിലിംഗ്, ഗൈഡന്‍സ്, റഫറല്‍ സേവനങ്ങള്‍ എന്നിവ ഇവിടെ നിന്നും ലഭ്യമാകുന്നു. കുട്ടികള്‍ക്ക് ലഘുഭക്ഷണം, പോഷകാഹാരം, മരുന്ന്, ചികിത്സ തുടങ്ങിയവ ഈ കേന്ദ്രത്തിൽ നിന്നും ലഭ്യമാന്നു. വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കെതിരെയുള്ള അവകാശ ധ്വംസനങ്ങള്‍, പീഢനങ്ങള്‍ എന്നിവ തടയുന്നതിനുള്ള ജാഗ്രത സമിതിയും ഇവിടെ പ്രവര്‍ത്തിന്നു. 2024 ഫെബ്രുവരി 22 നു ബഡ്സ് സ്കൂൾ വെളിയന്നൂർ പുതുക്കിയ കൂടുതൽ സൌകര്യങ്ങളോടു കൂടിയ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. വൈകല്യമുള്ള കുട്ടികളുടെ അമ്മമാർക്ക് വരുമാന മാർഗ്ഗമായി വിവിധ തരത്തിലുള്ള ഉല്പന്ന നിർമ്മാണത്തിനായി കനിവ് പേപ്പർ പ്രോഡക്ട്സ് എന്ന പേരിൽ ഒരു സംരംഭവും ഇതോടൊപ്പം വളരെ വിജയകരമായി പ്രവർത്തിച്ചു വരുന്നു.

KANIVU PAPPER PRODUCTS

 

kanivupen product

 

Buds School veliyannoor