വെളിയന്നൂർ ഗ്രാമ പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ജിനി ചാക്കോ

പ്രസിഡൻ്റ്

രാജു ജോൺ ചിറ്റേത്ത്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഉഷ സന്തോഷ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സണ്ണി പുതിയിടം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദു രാഘവൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുനിൽ എസ്.

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 ഒറ്റ നോട്ടത്തില്‍ സ്ഥലം                     :  മീനച്ചിൽ താലൂക്ക്, കോട്ടയം ജില്ല, കേരളംവാർഡുകൾ            :  14നിയമസഭ മണ്ഡലം  :  കടുത്തുരുത്തിലോകസഭ മണ്ഡലം  :  കോട്ടയംവില്ലേജുകൾ            :  വെളിയന്നൂർ, ഉഴവൂർ, മോനിപ്പള്ളിആകെ ജനസംഖ്യ(2011) :    11196വിസ്തീർണം             : 19.42 ച.കീ. 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇന്നത്തെ വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രദേശം 1972 ഡിസംബർ 1 വരെ ഉഴവൂർ പഞ്ചായത്ത് എന്ന പേരിൽ ഉഴവൂർ പഞ്ചായത്ത് പ്രദേശവും കൂടി ചേരുന്നതായിരുന്നു. ആസ്ഥാനം വെളിയന്നൂരിൽ ആയിരുന്നു. ശ്രീ. എം.ജെ. അബ്രാഹം മൈലാടുംകുന്നേൽ പുതുവേലി. ടി. ഉഴവൂർ പഞ്ചായത്തിൻ്റെ പ്രസിഡണ്ടായി കുറെകാലം സേവനമനുഷ്‌ടിച്ചിട്ടുണ്ട്. പ്രൊഫ. സി.ജെ. ജോസഫ് പ്രസിഡണ്ടായ ഭരണസമിതിയുടെ കാലത്ത് 1972 ഡിസംബർ 1-ാം തീയതി 3179/MP special 4/72 LASWD L&SW ഗവൺമെൻ്റ് ഉത്തരവ് പ്രകാരം ഉഴവൂർ പഞ്ചായത്തിനെ വിഭജിച്ച് വെളിയന്നൂർ പഞ്ചായത്ത് നിലവിൽ വന്നു. ശ്രീ. ഇ.യു. കുര്യാക്കോസ് ഇല്ലിക്കൽ വെളിയന്നൂർ, ശ്രീ. ലൂക്കാ പുത്തൻപുരയ്ക്കൽ വെളിയന്നൂർ, ശ്രീ. കെ.കെ. നാരായണൻ കഴുന്നാക്കൽ വെളിയന്നൂർ, ടി.പി. ഗേവിന്ദക്കൈമൾ തുമ്പകുന്നത്ത് പൂവക്കുളം എന്നിവർ ഭരണസമിതി അംഗങ്ങളായിരുന്നു. പ്രഥമ പ്രസിഡണ്ട് ശ്രി. ഇ.യു കുര്യാക്കോസ് ഇല്ലിക്കൽ വെളിയന്നൂർ, 1977 ജൂലൈ 10-ാം തീയതി വരെ പ്രസിഡന്റായി തുടർന്നു. ഈ...

കൂടുതൽ വായിക്കുക