Welcome to the official website of Veliyannoor Grama Panchayat.
ഓപ്പറേഷൻ തൂഫാൻ 2.0

സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ്. കേവലം നിയമപാലന നടപടികൾക്കപ്പുറം , പോലീസിന്റെ നിയമപാലന അധികാരവും തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജനകീയ അടിത്തറയും ഏകോപിപ്പിച്ച് ഓരോ വാർഡിലേക്കും വീടുകളിലേക്കും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തുടനീളം ലഹരിവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെളിയന്നൂരും ആരംഭം കുറിച്ചു.

തൂഫാൻ പതാക ഉയർത്തൽ