വെളിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് ഏവർക്കും സ്വാഗതം,
ഓപ്പറേഷൻ തൂഫാൻ 2.0

സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ്. കേവലം നിയമപാലന നടപടികൾക്കപ്പുറം , പോലീസിന്റെ നിയമപാലന അധികാരവും തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജനകീയ അടിത്തറയും ഏകോപിപ്പിച്ച് ഓരോ വാർഡിലേക്കും വീടുകളിലേക്കും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തുടനീളം ലഹരിവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിപുലമായ പ്രചാരണവും പ്രാദേശികതലത്തിൽ ശക്തമായ നിരന്തര നിരീക്ഷണവും ഉറപ്പാക്കേണ്ടതിൻറെ ഭാഗമായി വെളിയന്നൂർ ഗ്രാമപഞ്ചായത്തും രാമപുരം പോലീസും ചേർന്ന് 28.09.2026 തീയതി 11.30എഎം ന് ലഹരിവിരു ദ്ധ പ്രതിജ്ഞ എടുക്കുകയും തൂഫാൻ പതാക ഉയർത്തലും ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേനഅംഗങ്ങൾ, ആശ വർക്കർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ , വിദ്യാർത്ഥികർ എന്നിവരെ ഉൾക്കൊള്ളിച്ച് വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും തൂഫാൻ വാരിയർമാരെ തെരെഞ്ഞെടുക്കുകയും ചെയ്തു. എല്ലാവരുടെയും പങ്കാളിത്തവും സജീവ പ്രവർത്തനങ്ങളും ഉറപ്പാക്കണമെന്ന്  എന്ന് ബഹു. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജിനി ചാക്കോ അഭ്യർത്ഥിച്ചു.

തൂഫാൻ പ്രതിജ്ഞ