വെളിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് ഏവർക്കും സ്വാഗതം
ഭൂമിശാസ്ത്രം

കോട്ടയം ജില്ലയിലെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണ് വെളിയന്നൂർ ഗ്രാമ പഞ്ചായത്ത്. കിഴക്ക് പുറപ്പുഴ - രാമപുരം ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് ഇലഞ്ഞി – ഉഴവൂർ ഗ്രാമ പഞ്ചായത്തുകളും തെക്ക് രാമപുരം – ഉഴവൂർ ഗ്രാമ പഞ്ചായത്തുകളും വടക്ക് കൂത്താട്ടുക്കുളം – പാലക്കുഴ ഗ്രാമപഞ്ചായത്തുകളും അതിര്‍ത്തികളായുള്ള വെളിയന്നൂർ പഞ്ചായത്ത് 19.49 ച.കി.മീ വിസ്തൃതിയിൽ 13 വാർഡുകളിലായി സ്ഥിതി ചെയ്യുന്നു. വെളിയന്നൂർ, മോനിപ്പിള്ളി, ഉഴവൂർ എന്നീ റവന്യൂ വില്ലേജുകള്‍ ഉള്‍പ്പെട്ടതാണ് വെളിയന്നൂർ ഗ്രാമപഞ്ചായത്ത്. 5573 പുരുഷന്മാരും 5622 സ്ത്രീകളും ഉള്‍പ്പെടെ 11195 പേര്‍ ഇവിടെ അധിവസിക്കുന്നു. പട്ടികജാതി വിഭാഗത്തിൽ 132 പുരുഷന്മാരും 142 സ്ത്രീകളും പട്ടികവര്‍ഗ്ഗ വിഭാഗത്തിൽ 24 പുരുഷന്മാരും 8 സ്ത്രീകളും ഇവിടെ താമസിക്കുന്നു. 

Parathodu Heritage Trees Conservation